Connect with us

Wayanad

അറബി പഠനം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ വിദ്യാലയങ്ങളില്‍ അറബി ഭാഷാപഠനം മെച്ചപ്പെടുത്താന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന ജില്ലാ അറബി അധ്യാപക അക്കാദമിക് കോംപ്ലക്‌സ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. വാണിജ്യ വ്യവസായ തൊഴില്‍ മേഖലയില്‍ അനന്തസാധ്യതകളുള്ള അറബിഭാഷയുടെ പ്രചാരണത്തിനും കാര്യക്ഷമമായ അധ്യാപനത്തിലൂടെ കുട്ടികളില്‍ ഭാഷാ നൈപുണി വളര്‍ത്തുന്നതനുമായി അറബിക്ലബ്ബുകളുടെ പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനിച്ചു. ലോക അറബി ഭാഷാ ദിനം ഡിസംബര്‍ 18ന് സമുചിതമായി ആചരിക്കാനും തീരുമാനിച്ചു.
അക്കാദമിക് കോംപ്ലക്‌സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്-വയനാട് ജില്ലകളുടെ ഐ എം ഇ കെ മോയീന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തോമസ് മാസ്റ്റര്‍, അറബി ഒന്നാം ഭാഷയായി എടുത്ത് എസ് എസ് എല്‍ സിക്ക് മുഴവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ ഉപഹാര സമര്‍പ്പണം നടത്തി. ഐ എം ജി ഇ സുലൈഖ ടീച്ചര്‍, ബത്തേരി ബി പി ഒ എന്‍ അബ്ദുല്‍കരീം, ഇ മുസ്തഫ, എന്‍ കെ അഹമ്മദ്, മമ്മൂട്ടി മാസ്റ്റര്‍, കെ എച്ച് ജറീഷ് പ്രസംഗിച്ചു. കണ്‍വീനര്‍ എം പി അബ്ദുസ്സലാം മാസ്റ്റര്‍ സ്വാഗതവും ബത്തേരി എ ടി സി സെക്രട്ടറി കെ സ്വാലിഹ് നന്ദിയും പറഞ്ഞു.

Latest