നഗരപരിധിയില്‍ ബസുകള്‍ക്ക് ഇനി ഓവര്‍ടേക്ക് പാടില്ല

Posted on: August 20, 2014 10:19 am | Last updated: August 20, 2014 at 10:19 am

News bustand Calicutകോഴിക്കോട്: നഗരപരിധിയില്‍ സ്വകാര്യ ബസുകളുടെ അമിത വേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയും നിയന്ത്രിക്കുന്നതിന് ട്രാഫിക് പോലീസിന്റെ കര്‍ശന നടപടി. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെയല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെ നഗരപരിധിയില്‍ സ്വകാര്യ ബസകുള്‍ ഇനി ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ലെന്ന് സിറ്റി സൗത്ത് ട്രാഫിക് അസി. പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും. ക്ലീനര്‍മാരും ചെക്കര്‍മാരും ഡോറിലടിച്ചുകൊണ്ട് മറ്റ് വാഹനങ്ങളെ ഭയപ്പെടുത്തി മറികടന്നാലും നടപടിയുണ്ടാകും. പുതിയ നിയന്ത്രണങ്ങള്‍ സ്വകാര്യ ബസുകള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുനജങ്ങള്‍ക്ക് ഇക്കാര്യം പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 9497975656 ല്‍ വിളിച്ചോ വാട്ട്‌സ്അപ്പ് മെസേജ് മുഖേനയോ അറിയിക്കാവുന്നതാണെന്നും അസി. കമ്മീഷണര്‍ പറഞ്ഞു.