തിരുവനന്തപുരത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്

Posted on: August 19, 2014 9:44 pm | Last updated: August 20, 2014 at 12:57 am

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ഡോക്ടര്‍മാരുടെ സമരം.ഒ.പി പ്രവര്‍ത്തിക്കില്ല.അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.വെള്ളനാട് ആശുപത്രിയിലെ ഡോക്ടര്‍മാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. റൂറല്‍ എസ് പി ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.