പ്ലസ്ടു: മന്ത്രിസഭാ ഉപസമിതിക്ക് ഹൈക്കോടതി നോട്ടീസ്

Posted on: August 19, 2014 2:58 pm | Last updated: August 20, 2014 at 12:57 am

kerala-high-court_11

കൊച്ചി: പ്ലസ്ടു വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക് ഹൈക്കോടതി നോട്ടീസ്. ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് അധിക ബാച്ചുകള്‍ അനുവദിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. ഉപസമിതിക്ക് ഡയറക്ടറുടെ ശിപാര്‍ശ മറികടക്കാന്‍ അവകാശമില്ല. ഉപസമിതി ഒരാഴ്ചക്കകം വിശദീകരണം നല്‍ണമെന്നും കോടതി ആവശ്യപ്പെട്ടു.പെരിക്കല്ലൂര്‍ ഹൈസ്‌കൂള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നോട്ടീസ്.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് പ്ലസ് ടു സ്‌കൂളുകള്‍ക്കും അധിക ബാച്ചുകള്‍ക്കും അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടി സുതാര്യമല്ലെന്നും ശിപാര്‍ശ മറികടക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്നും കണ്ടെത്തിയായിരുന്നു ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്റെ ഇടക്കാല ഉത്തരവ്.