Connect with us

International

ഗാസയില്‍ വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ നീട്ടി

Published

|

Last Updated

കെയ്‌റോ: ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാന്‍ ഹമാസും ഇസ്രായേലും ധാരണയായി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഒരു ദിവസം കൂടി വെടിനിര്‍ത്തല്‍ തുടരുവാന്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയായത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് വെടിനിര്‍ത്തല്‍ തുടരുവാനുള്ള ധാരണ ചര്‍ച്ചകളില്‍ ഇതുവരെയും ഉണ്ടായിട്ടില്ല. ദീര്‍ഘകാല വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗാസയില്‍ ഒരു തുറമുഖവും വിമാനത്താവളവും ആവശ്യമാണെന്ന നിലപാടില്‍ ഹമാസ് ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഗാസയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളില്‍ ഇളവ് വരുത്തുവാന്‍ ഇസ്രായേല്‍ തയാറായിട്ടില്ല.