Connect with us

Gulf

കെട്ടിടങ്ങള്‍ക്കു മുകളിലെ സാറ്റലൈറ്റ് ഡിഷുകള്‍ ഒഴിവാക്കണം

Published

|

Last Updated

അബുദാബി: കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്ന് സാറ്റലൈറ്റ് ഡിഷുകള്‍ ഒഴിവാക്കണമെന്ന് അബുദാബി നഗരസഭയുടെ നിര്‍ദേശം.
നഗരത്തിന്റെ മനോഹാരിതക്ക് ഭംഗം വരുത്തുന്നതാണ് ഇത്തരം കാഴ്ചകള്‍. കെട്ടിടത്തിനു മുകളിലോ ബാല്‍ക്കണിയിലോ ഡിഷ് കണ്ടാല്‍ പിഴ ചുമത്തുമെന്ന് നഗരസഭാ ഡയറക്ടര്‍ അഹ്മദ് ഫാസില്‍ അല്‍ മസ്‌റൂയി പറഞ്ഞു. കെട്ടിടമുടമകളും താമസക്കാരും ഇക്കാര്യത്തില്‍ ഉത്തരവാദികളാകും. താമസകേന്ദ്രങ്ങളിലാണ് ഡിഷുകള്‍ തലങ്ങും വിലങ്ങും കാണുന്നത്. വില്ലകളിലും കുറവല്ല. പൊതു സുരക്ഷിതത്വത്തിനും ഇത് വെല്ലുവിളി ഉയര്‍ത്തുന്നു.
അബുദാബി ആസൂത്രണ പദ്ധതി 2030 അനുസരിച്ച് ഈ വര്‍ഷത്തോടെ എല്ലാ ഡിഷുകളും നീക്കണമെന്നും ഡയറക്ടര്‍ അഹ്മദ് ഫാസില്‍ അല്‍ മസ്‌റൂയി അറിയിച്ചു.

 

Latest