ബേബിയെ തള്ളി കേന്ദ്ര നേതൃത്വം

Posted on: August 17, 2014 3:03 pm | Last updated: August 17, 2014 at 5:27 pm

cpim logoന്യൂഡല്‍ഹി: സിപിഎം-സിപിഐ ലയന ചര്‍ച്ചകള്‍ തുടങ്ങണമെന്ന എം എ ബേബിയുടെ പ്രസ്താവന സിപിഎം കേന്ദ്ര നേതൃത്വം തള്ളി. ലയനമല്ല ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കേന്ദ്ര നേതൃത്വം. ലയനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ബന്ധം വഷളാക്കുകയല്ല വേണ്ടതെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു.

ലയന വിവാദത്തിന് തുടക്കംക്കുറിച്ച എംഎ ബേബിയും തന്റെ പ്രസ്താവന തള്ളിപ്പറഞ്ഞു. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും ലയനം ഇപ്പോള്‍ അജണ്ടയിലില്ലെന്നും ദേശീയ നേതൃത്വത്തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പമില്ലെന്നും ബേബി പറഞ്ഞു.

ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും ഐക്യം പാപമല്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. അഭിപ്രായത്തില്‍ നിന്ന് എന്തുകൊണ്ട് മലക്കം മറിഞ്ഞെന്ന് വിശദീകരിക്കേണ്ടത് ബേബിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.