പ്രകാശന്‍ വധം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റില്‍

Posted on: August 17, 2014 10:56 am | Last updated: August 17, 2014 at 10:56 am

പാലക്കാട്: ഹര്‍ത്താല്‍ ദിനത്തില്‍ സബ് ജയിലില്‍ നിന്നും കോടതിയിലേക്ക് പോലീസില്‍ കാവലില്‍ കൊണ്ടുപോകുകയായിരുന്ന ശിവദാസ് വധക്കേസിലെ ഒന്നാം പ്രതി പ്രകാശിനെ കോട്ടക്കരികിലെ വാടികക്ക് മുന്‍വശം വെച്ച് കൊലപ്പെടുത്തിയ കേസില്‍ ഗൂഢോലോചനയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുഴല്‍മന്ദം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമളന്‍ എന്ന ശ്യാമള കുമാരനെ(50)യാണ് അറസ്റ്റ് ചെയ്തത്. ശിവദാസിനെ വധിച്ചതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയവേ ജയില്‍ ഇറങ്ങിയാല്‍ ബാക്കിയുള്ളവരെ കൂടി വകവരുത്തുമെന്ന് പ്രകാശന്‍ ‘ീഷണിമുഴക്കിയിരുന്നു. അതിനാല്‍ ജയില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രകാശനെ വധിക്കുന്നതിന് ആസൂത്രണം ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട പ്രകാശനെ ആലത്തൂര്‍ ജയില്‍ നിന്നും പാലക്കാട് മാറ്റുന്നതിനും ശിവദാസ് കൊലപാതക കേസ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്ക്കരിച്ചു. ഇതിന്റെ മറവില്‍ പ്രകാശനെ കൊലപ്പെടുത്താനും കുഴല്‍മന്ദം പഞ്ചായത്തില്‍ വെച്ച് ഗൂഢോലോചന നടത്തിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
ഹൈക്കോടതിയില്‍ നിന്നും ഇയാളുടെ ജാമ്യം തള്ളിയിരുന്നു. സുപ്രീം കോടതിയില്‍ ജാമ്യത്തിന് ഹരജി നല്‍കിയെങ്കിലും സ്വീകരിച്ചില്ല. ഈ കേസില്‍ ശ്യാമളന്‍ ഉള്‍പ്പെടെ പതിനഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൗത്ത് സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: ഓപ്പറേഷന്‍ ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസി’ന്റെ ഭാഗമായി ടൗണ്‍ നോര്‍ത്ത് പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിനെ കഞ്ചാവുമായി പിടികൂടി. പാലക്കാട് പേഴുംകര ചിറക്കുളം കാജാഹുസൈന്റെ മകന്‍ അബ്ദുള്‍ റഹ്മാന്‍(മനാഫ്-27) ആണ് അറസ്റ്റിലായത്. ഒലവക്കോട് എം ഇ എസ് സ്‌കൂള്‍, വിക്‌ടോറിയ കോളജ്, പി എം ജി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്.
ഇയാളുടെ പക്കല്‍ നിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് പൊതികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.