കടയില്‍ കയറി മര്‍ദനം: വ്യാപാരികള്‍ പ്രകടനം നടത്തി

Posted on: August 17, 2014 10:11 am | Last updated: August 17, 2014 at 10:11 am

രാമനാട്ടുകര: ഇലക്ട്രോണിക്‌സ് കടയില്‍ സാധനം ഇറക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ വ്യാപാരിയുടെ മകനെ പോര്‍ട്ടര്‍ കടയില്‍ കയറി മര്‍ദിച്ചതില്‍ പ്രതിക്ഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
ദേശീയ പാതയില്‍ രാമനാട്ടുകര ചെത്തുപാലത്തുള്ള ഇലക്ട്രോണിക്‌സ് കടയിലേക്ക് വന്ന സാധനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി കടയുടമ അലി പി ബാവയുടെ മകന്‍ മുറാദലി ശിഹാബി(19)നെയാണ് പോര്‍ട്ടര്‍ ദാവൂദ് മര്‍ദിച്ചത്. രാമനാട്ടുകര അങ്ങാടിയില്‍ നടന്ന പ്രകടനത്തിന് യൂനിറ്റ് പ്രസിഡന്റ് ടി കെ രാമദാസ്, സെക്രടറി അലി പി ബാവ, അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍, അസ്‌ലം പാണ്ടികശാല, കെ സലിം, പി എം ഹനീഫ,സി പി അബ്ദുല്‍ ഖാദര്‍, പി പി നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.