Connect with us

Palakkad

സ്ത്രീപക്ഷ നാടകം തൊഴില്‍ കേന്ദ്രത്തിലേക്ക് പ്രകാശനത്തിനൊരുങ്ങി

Published

|

Last Updated

പട്ടാമ്പി: മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ നാടകം തൊഴില്‍കേന്ദ്രത്തിലേക്ക് പ്രകാശനത്തിനൊരുങ്ങി.
സ്ത്രീകള്‍ എഴുതി സ്ത്രീകള്‍ തന്നെ സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടകം അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വന്ന അന്തര്‍ജനങ്ങളുടെ സമരത്തിന്റെ രണ്ടാം ഘട്ടത്തെ പ്രതിനിധീകരിക്കും.
എല്ലാവരും ഓരോരുത്തര്‍ക്ക് വേണ്ടിയും ഓരോരുത്തരും എല്ലാവര്‍ക്കു വേണ്ടിയും അധ്വാനിച്ചു ജീവിക്കുന്ന സമത്വപൂര്‍ണ്ണമായ കമ്മ്യൂണിസ്റ്റ് സമൂഹമാതൃകയായ ് കമ്യൂണ്‍ ജീവിത സങ്കല്‍പ്പത്തിന്റെ മാതൃകയാണ് തൊഴില്‍ കേന്ദ്രത്തിലൂടെ സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. നാടകം രൂപം കൊള്ളുന്നതിന്റെ പാശ്ചാത്തലം വിപുലമായ ഒരു പ്രക്ഷോഭചരിത്രം കൂടിയാണ്.
സമരകാലഘട്ടത്തിന്റെ നേര്‍ചിത്രം പുതിയ തലമുറക്ക് ലഭ്യമാക്കുകയാണ് തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന നാടകം. അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരാകാന്‍ നമ്പൂതിരിമാരോട് ആഹ്വാനം ചെയ്ത ഇ എംഎസിന്റെ ഓങ്ങല്ലൂര്‍ പ്രഭാഷണത്തിന്റെ 70ാം വാര്‍ഷിക വേളയില്‍ 19ന് രാവിലെ 10ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഓങ്ങല്ലൂരില്‍ വെച്ച് നാടകം പ്രകാശനം ചെയ്യുന്നത്. മുരളി ടീച്ചര്‍, ഇ എം എസിന്റെ മകള്‍ ഇ എം രാധ, ഐ എം സുമ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങും.
ദവകി നെല്ലിക്കാട്ടിരി ജീവചരിത്രം പുസ്തകം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മേഴ്‌സി മാത്യു ഏറ്റുവാങ്ങും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ടീച്ചര്‍ പെന്‍ഷന്‍ വിതരണം ചെയ്യും. ദേവകി നിലയംകോട്, കാവുങ്കര ഭാര്‍ഗവി, ഗംഗാദേവി എന്നിവരെ ചടങ്ങില്‍ ആദരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ് അധ്യക്ഷത വഹിക്കും.

Latest