Connect with us

Palakkad

സ്‌കൂളിന്റെ ജനാലകളും വാതിലുകളും തകര്‍ത്ത നിലയില്‍

Published

|

Last Updated

പട്ടാമ്പി: എടപ്പലം പിടിഎം യത്തീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ജനാലകളും വാതിലുകളും തകര്‍ത്ത നിലയില്‍. രാവിലെ സ്‌കൂളിലെത്തിയ അധ്യാപകരാണ് ജനാലകളും വാതിലും തകര്‍ത്ത നിലയില്‍ കണ്ടത്.
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ സ്‌കീമില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ജനലും വാതിലും പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്.
നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം അടുത്ത ദിവസം ഉദ്ഘാടനം ചെയ്യാനിരിക്കെ ആക്രമണം ആസൂത്രിതമാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആരോപണം.
ഇതിന് മുന്‍പും സ്‌കൂളില്‍ ആക്രണം നടന്നിരുന്നു. അന്ന് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്ഥല പരിശോധനയിലൊതുക്കി. സ്‌കൂള്‍ പരിസരത്ത് രാത്രി സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്ന് പരിസരവാസികള്‍ പറയുന്നു.പ്രവൃത്തി ദിവസങ്ങളില്‍ സ്‌കൂള്‍ പരിസരത്ത് പൂവാലശല്യമുള്ളതായും പരാതിയുണ്ട്. സ്‌കൂളിലെ ആക്രണത്തിനെതിരെയും പൂവാലശല്യത്തിനെതിരെയും നടപടിആവശ്യപ്പെട്ട് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കുഞ്ഞിക്കമ്മയും മാനേജ്‌മെന്റ്കമ്മിറ്റിയും പട്ടാമ്പി സിഐ ജോണ്‍സണ് പരാതി നല്‍കി.