ചൊവ്വാ ദൗത്യം രൂപകല്‍പ്പന ചെയ്തവരില്‍ മലയാളിയും

Posted on: August 15, 2014 11:29 am | Last updated: August 15, 2014 at 11:29 am

marceമുംബൈ: ചൊവ്വാ ദൗത്യ രൂപകല്‍പ്പന മത്സരത്തില്‍ മലയാളി ശാസ്ത്ര വിദ്യാര്‍ഥിയായ അശ്വതി ദാസിന് വിജയം. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഇന്‍സ്പിരേഷന്‍ മാര്‍സ് ഫൗണ്ടേഷന്‍ എന്ന യുഎസ് സംഘടനയാണ് ആഗോള തലത്തില്‍ മത്സരം സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന അശ്വതി ഇപ്പോള്‍ യുഎസിലെ പ്രശസ്മായ പെര്‍ഡ്വേ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ്. ലോകത്തിന്റെ വിവിധയിടങ്ങലില്‍ നിന്നായി 32 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. അശ്വതി ഉള്‍പ്പെട്ട സംഘത്തെ നയിച്ചിരുന്നത് നാഗ്പൂര്‍ സ്വദേശി ക്ഷിതിജിയായിരുന്നു. മഹാരാഷ്ട്രയിലെ മൗണ്ട് കോണ്‍വെന്റ് സ്‌കൂളിലാണ് ക്ഷിതി പഠിച്ചിരുന്നത്. 10,000 യുഎസ് ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്ട്രാങ്ങ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പഠിച്ചിറങ്ങിയ സര്‍വകലാശാലയാണ് പെര്‍ഡ്വ.