ഫൂലന്‍ ദേവി വധം: പ്രതിക്ക് ജീവപര്യന്തം

Posted on: August 14, 2014 2:32 pm | Last updated: August 15, 2014 at 12:28 am

phoolan-devi-

ന്യൂഡല്‍ഹി: ഫൂലന്‍ ദേവി വധക്കേസില്‍ പ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴയടക്കുന്ന തുക ഫൂലന്‍ ദേവിയുടെ ബന്ധുക്കള്‍ക്ക് നല്‍കണം. പതിനൊന്ന് പ്രതികളാണ് കേസില്‍ ഉ ണ്ടായിരുന്നത്. പത്തു പേരെയും നേരത്തെ വെറുതെ വിട്ടിരുന്നു. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയുടേതാണ് വിധി.
ഡല്‍ഹിയിലെ അശോകാ റോഡില്‍ 2001 ജൂലൈ 25നാണ് കുപ്രസിദ്ധ കൊള്ളക്കാരിയും രാഷ്ട്രീയ നേതാവുമായ ഫൂലന്‍ ദേവി വെടിയേറ്റ് മരിച്ചത്.മുഖംമൂടിധാരികളായ മൂന്നംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിലെ ചമ്പല്‍കാടുകള്‍ കേന്ദ്രീകരിച്ച് കൊള്ളയും കൊലയും നടത്തിയ ഫൂലന്‍ ദേവി ഇന്ത്യന്‍ പാര്‍ലിമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1983ല്‍ കീഴടങ്ങിയ ഫൂലന്‍ ദേവിക്കെതിരായ എല്ലാ കേസുകളും 1994ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിംഗ് യാദവ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ഫൂലന്‍ദേവി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.