പന്ന്യന്‍ അവധിയിലല്ലെന്ന് കേന്ദ്ര നേതൃത്വം

Posted on: August 14, 2014 1:14 pm | Last updated: August 14, 2014 at 5:42 pm

SUDHAKAR ന്യൂഡല്‍ഹി: സിപിഐ സംസ്ഥാന സെക്രട്ടറി അവധിയിലല്ലെന്ന് കേന്ദ്ര നേതൃത്വം. വീണ് പരിക്കേറ്റതിനാല്‍ ദേശീയ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് അനുവദിച്ചിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അറിയിച്ചു. പന്ന്യന്‍ അവധിയിലാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നേതൃമാറ്റമുണ്ടാകില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

താന്‍ അവധിയിലാണെന്ന വാര്‍ത്ത നിഷേധിച്ച് പന്ന്യന്‍ രവീന്ദ്രന്‍ വീണ്ടും രംഗത്തെത്തി. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവില്‍ എത്താന്‍ കഴിയില്ലെന്നാണ് താന്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.