Connect with us

National

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് എ എ പി ഒപ്പ് ശേഖരണം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ബുധനാഴ്ച്ച മുതല്‍ ഒപ്പ് ശേഖരണം നടത്തും. പുതിയ ഇലക്ഷന്‍ നടത്തേണ്ടതിന്റെ ആവശ്യം വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ എഴുതിയ കത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും. അധികാരത്തില്‍ വരാനാവില്ലെന്ന് അറിയുന്നതിനാല്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരു തിരഞ്ഞെടുപ്പിന് സന്നദ്ധമാവില്ലെന്നും എന്നാല്‍ ജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ എ എ പി ഒരു തിരഞ്ഞെടുപ്പിന് തയ്യാറാണെന്നും കെജരിവാള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ ലോക്പാല്‍ ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. കെജരിവാള്‍ രാജിവെച്ചതിന് ശേഷം മാസങ്ങളായി ഡല്‍ഹി രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്.