Connect with us

International

ആക്രമണം തുടങ്ങും മുമ്പ് വീട് കണ്ടുമടങ്ങി അവര്‍

Published

|

Last Updated

ഗാസയിലെ ബൈത് ലാഹിയയില്‍ തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റിന് മുന്നിലൂടെ കഴുതപ്പുറത്ത് സവാരി നടത്തുന്ന കുട്ടി. പിറകില്‍ കുടുംബം താത്കാലിക ടെന്റ് കെട്ടിയത് കാണാം.

ഗാസ സിറ്റി: 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ രണ്ടാം ദിവസത്തിലും വിജയകരമായതോടെ, ഗാസയില്‍ ജനങ്ങള്‍ താമസസ്ഥലങ്ങളിലേക്ക് കൂടുതലായി എത്തി. സ്ഥിര വെടിനിര്‍ത്തലിന് കൈറോയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ പേര്‍ എത്തിയത്. ഷോപ്പുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറന്നതിനെ തുടര്‍ന്ന് തെരുവിലേക്ക് ജനങ്ങള്‍ ഒഴുകി.
അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന യു എന്‍ സ്‌കൂളിന് പുറത്ത് ആളുകളെയും കൊണ്ടുപാകന്‍ കാറുകളും കഴുതവാഹനങ്ങളും സജ്ജമായിരുന്നു. “ഞങ്ങളുടെ വീടുകള്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ അതിയായ ആകാംക്ഷയുണ്ടെന്ന് 58കാരനായ ഹിക്മത് അത്ത പറഞ്ഞു. ചെറിയ വാഹനത്തില്‍ തന്റെ കുടുംബത്തെയും കൊണ്ട് ബൈത് ലാഹിയയിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.
എന്നാല്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ മാത്രമാണ് പോകുന്നതെന്നും ഇന്ന് രാത്രിയോടെ ക്യാമ്പിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest