Connect with us

Ongoing News

രാജ്യത്ത് ബേങ്കുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ ഏഴ് പേര്‍ പിടിയില്‍

Published

|

Last Updated

പത്തനംതിട്ട: ഇന്ത്യയില്‍ ബേങ്കുകള്‍ , സ്വര്‍ണക്കടകള്‍ എന്നിവ കേന്ദ്രികരിച്ച് മോഷണം നടത്തുന്ന ഏഴംഗ സംഘം പിടിയിലായി. മല്ലപ്പള്ളിയിലെ ജോസ് ജ്വല്ലറിയില്‍ നടന്ന മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ സ്വദേശികളാണ് ഇവര്‍. രാധാനഗര്‍ ബീഗംഗഞ്ച് സ്വദേശി ഗൗരവ് മണ്ഡല്‍(31), പശ്ചിമബംഗാള്‍ പരന്‍പൂര്‍ത് വാമാള്‍ഡാ സ്വദേശി മുഹമ്മദ് മഖ്ബൂല്‍മിയ(33), ജാര്‍ഖണ്ഡ് സാഹിബ്ഗഞ്ച് സ്വദേശി ഫറൂഖ്ഹുസൈന്‍(39), ജാര്‍ഖണ്ഡ് സാഹിബ്ഗഞ്ച് രാധാനഗര്‍ സ്വദേശി സിന്ധു ഷെയ്ഖ്(32), പശ്ചിമബംഗാള്‍ രത്‌വാമാള്‍ഡാ ഗൊരഖ്‌സല്‍ സ്വദേശികളായ അന്‍വര്‍ഹുസൈന്‍(42), മുഹമ്മദ് മുര്‍തേസ് അഹമ്മദ്(32), സുക്തര്‍ അലി(30) എന്നിവരാണ് കസ്റ്റഡിയിലായത്. ബംഗാളില്‍ നിന്ന് ഇരുപതോളം പേരടങ്ങുന്ന സംഘമായി സംസ്ഥാനത്ത് എത്തിയ ഇവര്‍ ചെറു സംഘങ്ങളായി പിരിഞ്ഞ് ജ്വല്ലറി, ബേങ്ക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. പ്രതികളെ ചോദ്യം ചെയ്തതില്‍ രാജ്യ വ്യാപകമായി മോഷണം നടത്തുന്ന സംഘത്തില്‍ പെട്ടവരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മല്ലപ്പള്ളിയിലെ മോഷണത്തിന് ശേഷം ബംഗാളിലേക്ക് കടന്ന സംഘത്തെ എ ടി എസ് വിഭാഗത്തിലുള്ള ജാര്‍ഖണ്ഡ് പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ മറ്റ് സംഘങ്ങള്‍ ഉണ്ടെന്നാണ് സംശയമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് പറഞ്ഞു. പ്രതികളില്‍ നിന്നും കുറച്ച് മോഷണ വസ്തുക്കള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് ആറന്മുള, എസ് ഐ വിനോദ്കുമാര്‍, ലിജു, ബിജു മാത്യു, സന്തോഷ്, വിജയന്‍ ഹോംഗാര്‍ഡ് വിജയന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ജാര്‍ഖണ്ഡില്‍ നിന്നും പ്രതികളെ പിടികൂടി കൊണ്ടുവന്നത്.

---- facebook comment plugin here -----

Latest