കേന്ദ്രത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം

Posted on: August 11, 2014 2:18 pm | Last updated: August 12, 2014 at 12:05 am

National-Green-Tribunal-ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കേന്ദ്രത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം. വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ് മുന്നറിയിപ്പ് നല്‍കിയത്. ഏതു റിപ്പോര്‍ട്ടാണ് നടപ്പിലാക്കുന്നതെന്ന് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അലംഭാവം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടിവരുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.