മഅദനിയുടെ ജാമ്യം രണ്ടാഴ്ച്ചത്തേക്ക് നീട്ടി

Posted on: August 11, 2014 12:42 pm | Last updated: August 12, 2014 at 8:21 am

madaniബാംഗ്ലൂര്‍: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യ കാലാവധി സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് നീട്ടി. ചികില്‍സ തുടരാന്‍ ജാമ്യം ദീര്‍ഘിപ്പിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ചികില്‍സയില്‍ തുടരുന്ന മഅദനി ചികില്‍സയുടെ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.