സി പി ഐ: നടപടികളെ പരോക്ഷമായി ന്യായീകരിച്ച് എ ബി ബര്‍ദന്‍

Posted on: August 11, 2014 12:16 pm | Last updated: August 12, 2014 at 12:03 am

BARDHAN_7319fന്യൂഡല്‍ഹി: തിരുവനന്തപുരത്തെ തോല്‍വിക്ക് കാരണക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നടപടിയെ ന്യായീകരിച്ച് മുതിര്‍ന്ന നേതാവ് എ ബി ബര്‍ദന്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേന്ദ്ര നേതൃത്വം പങ്കാളിയില്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ചായിരിക്കും കേരളത്തില്‍ നടപടിയെടുത്തത്. സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിച്ചത് കേരള ഘടകമാണെന്നും എ ബി ബര്‍ദന്‍ പറഞ്ഞു.