ഇറാനില്‍ വിമാനം തകര്‍ന്നുവീണ് 48 മരണം

Posted on: August 10, 2014 12:22 pm | Last updated: August 11, 2014 at 8:17 am

tehran flight accidentടെഹ്‌റാന്‍: ഇറാനില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് വീണു. 48 പേര്‍ മരിച്ചു. 2 പേര്‍ക്ക് ഗുരുതരമായി പരുേക്കറ്റു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണ്. എട്ട് പേര്‍ വിമാന ജീവനക്കാരും. പത്ത് പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുണ്ട്. 50 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

തലസ്ഥാനമായ ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തില്‍നിന്നും പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്. അപകടമുണ്ടായപ്പോള്‍ അഞ്ച് പേര്‍ പുറത്തേക്ക് ചാടി. ഇവരില്‍ മൂന്ന് പേരാണ് പരുക്കുകളോടെ ആശുപത്രിയിലുള്ളത്.

ടെബന്‍ എയര്‍വെയ്‌സിന്റെ 140 സെഫാന്‍ വിമാനമാണ് തകര്‍ന്നത്. കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍.