Connect with us

Palakkad

ആറ് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

Published

|

Last Updated

ഷൊര്‍ണൂര്‍: കഞ്ചാവ് മാഫിയാ സംഘത്തിലെ സുപ്രധാന കണ്ണിയെ ആറുകിലോ കഞ്ചാവു സഹിതം പോലീസ് നാടകീയമായി പിടികൂടി.
തമിഴ്‌നാട് തേവാരം ഉത്തമപാളയം മല്ലിങ്കല്‍കോവിലങ്കില്‍ രമേഷ് (37) ആണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. മഞ്ഞക്കാട് സ്വദേശിയായ യുവാവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വിളിച്ചുവരുത്തി പോലീസ് അറസ്റ്റുചെയ്തത്.
മഞ്ഞക്കാട് സ്വദേശി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നു തിരിച്ചറിഞ്ഞ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും കഞ്ചാവിന്റെ ഉറവിടം മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് ആറുകിലോ കഞ്ചാവിന് ആളുണ്ടെന്ന് രമേഷിനെ അറിയിച്ച് പോലീസ് വലവിരിച്ചു കാത്തിരിക്കുകയായിരുന്നു. മഞ്ഞക്കാട് സ്വദേശി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ തീവണ്ടി മാര്‍ഗം ഒറ്റപ്പാലത്തെത്തിയ രമേഷ് ബൈക്കില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ എടിഎം കൗണ്ടറിനു സമീപം എത്തുകയായിരുന്നു. ബൈക്കിന്റെ വശത്ത് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
കാത്തുനിന്ന പോലീസ് എസ്‌ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടി. കുന്ദംകുളം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം , വല്ലപ്പുഴ മേഖലകളില്‍ കഞ്ചാവ് ആവശ്യക്കാര്‍ക്കു എത്തിച്ചുനല്കുന്നത് രമേഷാണെന്നു പോലീസ് പറഞ്ഞു.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും പ്രതി വില്പന നടത്തിയിരുന്നു. രണ്ടുദിവസം മുമ്പാണ് മൂന്നുകിലോ കഞ്ചാവു സഹിതം ഒരാളെ പോലീസ് പിടികൂടിയത്. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Latest