Connect with us

Malappuram

പി ടി എകള്‍ സാമ്പത്തിക ബാധ്യത ആര്‍ എം എസ് എ അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

വേങ്ങര: കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാന്‍ പദ്ധതി പ്രകാരം അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. മുന്‍ വര്‍ഷങ്ങളില്‍ അപ്‌ഗ്രേഡ് ചെയ്ത നൂറ്റി എഴുപത് സ്‌കൂളുകളുടെ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് കാര്യക്ഷമമാകാത്തത്.
പദ്ധതി പ്രകാരം ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ പ്രൈമറി സ്‌കൂളുകളില്‍ ഒന്‍പത്, പത്ത് ക്ലാസുകളാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം നടപ്പില്‍ വരുത്തുക. ഇത്തരം സ്‌കൂളുകളില്‍ ഏഴാം തരം ആരംഭിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇത്തരത്തില്‍ അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാര നടപടികളാവാത്തത് ഒന്‍പതാം തരത്തെ ആര്‍ എം എസ് എ പദ്ധതിയെയും ബാധിക്കുകയാമണ്. 2013-14 വര്‍ഷത്തില്‍ ആര്‍ എം എസ് എ പദ്ധതി പ്രകാരം 31 സ്‌കൂളുകളാണ് അപ്‌ഗ്രേഡ് ചെയ്തത്. ഇതില്‍ പന്ത്രണ്ട് സ്‌കൂളുകളും മലപ്പുറം ജില്ലയിലാണ്. കൂടാതെ 2011ല്‍ ആറും 2012 ല്‍ രണ്ടും സ്‌കൂളുകള്‍ ജില്ലയില്‍ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇപ്പോള്‍ മൊത്തം ഇരുപത് സ്‌കൂളുകളാണ് നിയമകുരുക്കിലകപ്പെട്ടത്.
അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ഒന്‍പതാം തരം ആരംഭിക്കാത്തത് കാരമം ആര്‍ എം എസ് പി ഫണ്ട് അനുവദിച്ചിട്ടില്ല. ഇതു കാരണം സ്ഥിരം നിയമനങ്ങളെ എംപ്ലോയ്‌മെന്റ് എക്‌സിചേഞ്ച് വഴിയുള്ള അധ്യാപക നയിമനോ നടന്നിട്ടില്ല. അതത് സ്‌കൂള്‍ പി ടി എ കളാണ് ദിവസ വേതന വ്യവസ്ഥയില്‍ അധ്യാപകരെ നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് വേണ്ട ശമ്പളത്തിനായി സംഭാവന പിരിക്കാന്‍ പി ടി എ കള്‍ നെട്ടോട്ടത്തിലാണ്. ആര്‍ എം എസ് എ പദ്ധതി പ്രകാരം അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളില്‍ ഹിന്ദി, മലയാളം, ഭാഷാധ്യപക തസ്തികകള്‍ മാത്രമാണുള്ളത്. ഇത് കാരണം യു പി തലം വരെ അറബിക് പഠിച്ച വിദ്യാര്‍ഥികള്‍ ഇത്തരം സ്‌കൂളുകളില്‍ മലയാളം ഭാഷായെടുക്കാന്‍ നിരബന്ധതിരാവുകയാണ്.
ബി എ കോഴ്‌സിന് ചേതനുള്ള പ്രവേശന പരീക്ഷയാണ് ഇവര്‍ എഴുതിയത്. ഇന്നലെ എഴുതിയ രണ്ട് പരീക്ഷകളിലും വിജയിക്കുമെന്ന പൂര്‍ണ ഉറപ്പിലാണ് ഇരുവരും ശേഷിക്കുന്ന ഒരു പരീക്ഷ ഇന്ന് നടക്കും. ഇവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പ് വരുത്താനായി വേങ്ങര ബ്ലോക്ക് എസ് എസ് എ പ്രൊജക്ട് ഓഫീസര്‍ സലാഹുദ്ദീന്‍ ബി ആര്‍ സി ട്രൈനര്‍ അനില്‍കുമാര്‍ എന്നിവര്‍ പരീക്ഷാ കേന്ദ്രത്തിലെത്തിയിരുന്നു.

Latest