സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ചെയ്തു

Posted on: August 9, 2014 10:57 pm | Last updated: August 9, 2014 at 10:57 pm

20140725_185151അബൂദാബി: ആര്‍ എസ് സി നാഷനല്‍ സാഹിത്യോത്സവിന്റെ ബ്രോഷര്‍ പ്രകാശനം അബുദാബിയില്‍ നടന്നു. ഐ എസ് സി പ്രസിഡന്റ് നടരാജന്‍ ഫാത്തിമ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ പി മജീദ് ഹാജിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. അബ്ദുല്‍ ഹയ്യ് അഹ്‌സനി അധ്യക്ഷത വഹിച്ചു. 

യുവവികസന വര്‍ഷത്തോടനുബന്ധിച്ചു നടക്കുന്ന സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ഐ സി എഫ്, യു എ ഇ നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ബാവ ദാരിമി, ഐ ഐ സി പ്രസിഡന്റ് ബാവ ഹാജി, ബസ്വീര്‍ സഖാഫി, ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് ഈശ്വരമംഗലം സംബന്ധിച്ചു.