സത്രീ സുരക്ഷക്കായി പുതിയ മൊബൈല്‍ ആപ്പ്

Posted on: August 9, 2014 7:52 pm | Last updated: August 9, 2014 at 7:53 pm

mobile appsകാണ്‍പൂര്‍: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. ഡല്‍ഹിയില്‍ നിന്നുളള പ്രത്യേകസംഘമാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. എന്തെങ്കിലും അതിക്രമങ്ങളുണ്ടായാല്‍ മൊബൈല്‍ ആപ്പില്‍ ഒന്നമര്‍ത്തിയാല്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും ആപ്പില്‍ സൂക്ഷിച്ചിട്ടുള്ള മറ്റ് ഫോണ്‍ നമ്പറുകളിലേക്കും അടിയന്തര സന്ദേശമെത്തും.

പതിനഞ്ച് ദിവസത്തിനകം പ്രവര്‍ത്തനക്ഷമമാകുന്ന ആപ്പ് ഏത് ആന്‍ഡ്രോയിഡ് ഫോണിലേക്കും ഗൂഗിള്‍ ആപ്പ്‌സ് വഴി ഡൗണ്‍ലോഡ് ചെയ്യാം. സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളാണ് ഇത്തരമൊരു ഉദ്യമത്തിന് പ്രചോദനമായതെന്ന് കാണ്‍പൂര്‍ എസ്എസ്പി കെ എസ് ഇമാനുവേല്‍ പറഞ്ഞു.