മന്ത്രവാദ ചികിത്സക്കിടെ യുവതി മരിച്ചതായി പരാതി

Posted on: August 9, 2014 12:18 pm | Last updated: August 10, 2014 at 12:38 am

MANDRAVADHAMപൊന്നാനി: മന്ത്രവാദ ചികിത്സക്കിടെ യുവതി മരിച്ചതായി പരാതി. പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഹര്‍സാനയാണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു . യുവതിയുടെ അമ്മാവനാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ മാസം കരുനാഗപളളിയില്‍ മന്ത്രവാദത്തിനിടയില്‍ തഴവ സ്വദേശി ഹസീന(26) ചവിട്ടേറ്റു മരിച്ചിരുന്നു. ചികിത്സ നടക്കവേ ചവിട്ടേറ്റാണ് ഹസീന മരണമടഞ്ഞത്. സംഭവത്തില്‍ മന്ത്രവാദിയായ സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.