ജസ്വന്ത് സിംഗിന്റെ നില ഗുരുതരമായി തുടരുന്നു

Posted on: August 9, 2014 10:17 pm | Last updated: August 9, 2014 at 10:40 pm

JASWANTH SINGH

ന്യൂഡല്‍ഹി: വീഴ്ചയില്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ് മിലിട്ടറി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍മന്ത്രി ജസ്വന്ത് സിംഗിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുട സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്നു ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ന്യൂറോസര്‍ജന്‍മാരുടെയും വിദഗ്ധ ഡോക്ടര്‍മാരുടേയും പ്രത്യേക സംഘമാണ് അദ്ദേഹത്തെ ചികില്‍സിക്കുന്നത്.

വീട്ടിനുള്ളില്‍ വീണു അബോധാവസ്ഥയില്‍ കണ്ടെത്തിയ ജസ്വന്ത് സിംഗിനെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.