Connect with us

International

അഫ്ഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടുകളുടെ ഓഡിറ്റിംഗ് പുനരാരംഭിച്ചു

Published

|

Last Updated

കാബൂള്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നുവെന്ന് ആരോപണം ഉയര്‍ന്നതോടെ മുഴുവന്‍ വോട്ടുകളും ഓഡിറ്റ് ചെയ്യുന്ന പ്രക്രിയ പുനരാരംഭിച്ചു. അന്താരാഷ്ട്ര സംഘത്തിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ഓഡിറ്റ,് പ്രധാന സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ത്തി വെച്ചിരുന്നു. കള്ളവോട്ടുകള്‍ എന്ന് മുദ്ര വെച്ച് മാറ്റി വെക്കേണ്ട വോട്ടുകളുടെ മാനദണ്ഡം സംബന്ധിച്ചായിരുന്നു തര്‍ക്കം. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ മാധ്യസ്ഥ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്ഥാനാര്‍ഥികളായ മുന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല അബ്ദുല്ലയും മുന്‍ ധനകാര്യ മന്ത്രി അശ്‌റഫ് ഗനി അഹ്മദ്‌സായിയും ധാരണയില്‍ എത്തിയതോടെയാണ് ഓഡിറ്റ് വീണ്ടും തുടങ്ങിയത്.
ആര്‍ക്കും അന്‍പത് ശതമാനം വോട്ട് നേടാനാകാത്ത ആദ്യ ഘട്ട വോട്ടെടുപ്പില്‍ അബ്ദുല്ല അബ്ദുല്ല ആയിരുന്നു മുമ്പില്‍. അന്ന് അശ്‌റഫ് അടക്കമുള്ളവര്‍ ക്രമക്കേട് ആരോപിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ അശ്‌റഫ് വന്‍ മുന്നേറ്റം നടത്തി. ഇതോടെ അബ്ദുല്ല അബ്ദുല്ലയുടെ അനുയായികള്‍ തെരുവിലിറങ്ങുകയായിരുന്നു.