ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് ഡി ജി പിയുടെ കത്ത്

Posted on: August 9, 2014 12:52 am | Last updated: August 9, 2014 at 12:52 am
SHARE

തിരുവനന്തപുരം: വിദേശ യാത്രാ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരെ, മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രമണ്യം കത്ത് നല്‍കി. താന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിദേശയാത്ര നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തില്‍ തെറ്റായ ഒരു വിവരം ചോര്‍ത്തി നല്‍കിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ഡി ജി പി കത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് ഡി ജി പിയോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയെന്ന വാര്‍ത്ത ചീഫ് സെക്രട്ടറി നിഷേധിച്ചു. സര്‍ക്കാര്‍ ഫയലുകളിലെ സാധാരണ നടപടിക്രമങ്ങള്‍ വിവാദമാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബള്‍ഗേറിയയിലേക്ക് ഡി ജി പി നടത്തിയ ഔദ്യോഗിക വിദേശയാത്രയെ തുടര്‍ന്ന് അദ്ദേഹം എടുത്ത അവധി സാധൂകരിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here