Connect with us

National

ഫൂലന്‍ ദേവി വധക്കേസ്: മുഖ്യ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കുപ്രസിദ്ധ ചമ്പല്‍ കൊള്ളക്കാരിയായിരുന്ന ഫൂലന്‍ ദേവിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് മുഖ്യപ്രതി ഷേര്‍ സിംഗ് റാണ കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിലെ മറ്റു പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. ഷേര്‍ സിംഗിന്റെ ശിക്ഷ ആഗസ്റ്റ് 12ന് പ്രഖ്യാപിക്കും.

2011 ജൂലൈ 25നാണ് ഫൂലന്‍ ദേവി കൊല്ലപ്പെട്ടത്. മുഖംമൂടിധാരികളായ മൂന്നംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിലെ ചമ്പല്‍കാടുകള്‍ കേന്ദ്രീകരിച്ച് കൊള്ളയും കൊലയും നടത്തിയ ഫൂലന്‍ ദേവി ഇന്ത്യന്‍ പാര്‍ലിമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1983ല്‍ കീഴടങ്ങിയ ഫൂലന്‍ ദേവിക്കെതിരായ എല്ലാ കേസുകളും 1994ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിംഗ് യാദവ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ഫൂലന്‍ദേവി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Latest