Connect with us

Gulf

ട്രാം പദ്ധതി: ശില്‍പശാലകള്‍ തുടങ്ങി ഹോട്ടലുകളില്‍ നോള്‍ കാര്‍ഡ് വിതരണം ചെയ്യും

Published

|

Last Updated

ദുബൈ: ട്രാം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കു വേണ്ടി ആര്‍ ടി എ ശില്‍പശാല തുടങ്ങി. ട്രാം പദ്ധതി മേഖലയിലുള്ള ഹോട്ടലുകളുടെ പ്രതിനിധികള്‍ക്കുവേണ്ടി ശില്‍പശാല സംഘടിപ്പിച്ചതായി ആര്‍ ടി എ ആസൂത്രണ വിഭാഗം ഡയറക്ടര്‍ നാസിര്‍ ബു ശിഹാബ് അറിയിച്ചു.

ട്രാമിനെയും ഹോട്ടലുകളെയും ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ ചര്‍ച്ച ചെയ്തു. മെട്രോ സ്റ്റേഷനുകളെയും ട്രാമിനെയും എങ്ങിനെ ബന്ധിപ്പിക്കുന്നുവെന്നും വിശദീകരിച്ചു.
ഹോട്ടലുകള്‍ക്ക് പ്രത്യേകതരം നോള്‍കാര്‍ഡ് വിതരണം ചെയ്യും. ഹോട്ടല്‍ അതിഥികള്‍ക്ക് ഇവ ഗുണം ചെയ്യും.
ആദ്യഘട്ടത്തില്‍ സുഫൂഹ്, ജുമൈറ ബീച്ച് റസിഡന്‍സ് വാക്, ദുബൈ മറീന, നോളജ് വില്ലേജ് എന്നീ സ്ഥലങ്ങളിലൂടെ ട്രാം സഞ്ചരിക്കും. 11 കിലോമീറ്ററില്‍ 11 സ്റ്റേഷനുകള്‍ ഉണ്ടാകും. അടുത്ത നവംബറില്‍ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും.
ഓരോ ആറു മിനുട്ടിനും ഒരു ട്രാം എന്നതാണ് ലക്ഷ്യം. കാല്‍ നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും തടസം ഉണ്ടാകില്ല. നാസിര്‍ ബുശിഹാബ് പറഞ്ഞു.
ആര്‍ ടി എ റെയില്‍ വിഭാഗം ഉദ്യോഗസ്ഥരും 22 ഹോട്ടല്‍ പ്രതിനിധികളും മറ്റും പങ്കെടുത്തു.