കെ എസ് ആര്‍ ടി സിയെ കമ്പനിയാക്കണമെന്ന് ഹൈക്കോടതി

Posted on: August 7, 2014 11:38 am | Last updated: August 8, 2014 at 8:23 am

ksrtc embകൊച്ചി: കെ എസ് ആര്‍ ടി സിയെ കമ്പനിയാക്കണമെന്ന് ഹൈക്കോടതി. അടച്ചു പൂട്ടുകയല്ല ലാഭകരമാക്കുകയാണ് കോടതിയുടെ ലക്ഷ്യം. നഷ്ടം പെരുകുമ്പോള്‍ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനിയാക്കിയാക്കിയാല്‍ ലാഭത്തിലേക്ക് കൊണ്ടവരാനായേക്കുമെന്നും കോടതി പറഞ്ഞു. ഇക്കാര്യം സര്‍ക്കാറുമായി ആലോചിച്ച് മറുപടി നല്‍കാമെന്ന് എ ജി കോടതിയെ അറിയിച്ചു.

എത്രകാലം സര്‍ക്കാറിന് കെ എസ് ആര്‍ ടി സിയെ സഹായിക്കാനാവുമെന്ന് കോടതി ചോദിച്ചു. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് എന്തായി എന്നും കോടതി ആരാഞ്ഞു. ലാഭകരമല്ലെങ്കില്‍ കെ എസ് ആര്‍ ടി സി അടച്ചുപൂട്ടണമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.