പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

Posted on: August 7, 2014 1:08 am | Last updated: August 7, 2014 at 1:08 am

kerala universityകേരള സര്‍വകലാശാല ആഗസ്റ്റ് 12-ന് തുടങ്ങുന്ന ബി.എ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് (ആന്വല്‍ സ്‌കീം) പരീക്ഷയ്ക്ക് കൊല്ലം എഫ്.എം.എന്‍ കോളേജ് കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളവര്‍ (രജി.നം 74401 – 74533) കൊല്ലം എസ്.എന്‍. കോളേജിലും, (രജി.നം. 74001 – 74137, 74175-74204, 74293-74325) കൊല്ലം എസ്.എന്‍. കോളേജ് ഫോര്‍ വിമനിലും, (രജി.നം. 74138-74174, 74205-74292, 74326-74400, 74901-74923) കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലും പരീക്ഷയെഴുതണം.
ആഗസ്റ്റ് 12-ന് തുടങ്ങുന്ന ബി.എ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് (ആന്വല്‍ സ്‌കീം) പരീക്ഷയ്ക്ക് കൊല്ലം എസ്.എന്‍. കോളേജ് ഫോര്‍ വിമന്‍ കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്നും, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ ചേര്‍ത്തല എസ്.എന്‍ കോളേജില്‍ നിന്നും, മാവേലിക്കര ബിഷപ് മൂര്‍ കോളേജ് കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ നങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
ആഗസ്റ്റ് 12-ന് തുടങ്ങുന്ന ബി.എ (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷയ്ക്ക് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ കൊട്ടാരക്കര എസ്.ജി കോളേജില്‍ നിന്നും, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ കായംകുളം എം.എസ്.എം കോളേജില്‍ നിന്നും, ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ് കേന്ദ്രമായി ആവശ്യപെട്ടവര്‍ ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
ആഗസ്റ്റ് 12-ന് തുടങ്ങുന്ന ബി.എ ഒന്നും രണ്ടും വര്‍ഷ (റഗുലര്‍ & ഇംപ്രൂവ്‌മെന്റ് – പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്, പാര്‍ട്ട് രണ്ട് അഡീഷണല്‍ ലാംഗേ്വജ്) പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ (രജി.നം 66001 – 66173, 16001-16260) ഗവ. ആര്‍ട്‌സ് കോളേജിലും, (രജി.നം 16264 – 16615) എം.ജി. കോളേജിലും, (രജി.നം 69001 – 69479 എല്‍.എസ്.സി ഒന്നാം വര്‍ഷം, 1001-1101 എല്‍.എസ്.സി രണ്ടാം വര്‍ഷം) മാര്‍ ഇവാനിയോസിലും, (രജി.നം 66174-66330, 66395-66492, 66752-66867 പെണ്‍കുട്ടികള്‍ മാത്രം) വഴുതക്കാട് ഗവ. വിമന്‍സ് കോളേജിലും, (രജി.നം 67146-67366 പെണ്‍കുട്ടികള്‍ മാത്രം) നീറമണ്‍കര എന്‍.എസ്.എസ് കോളേജ് ഫോര്‍ വിമനിലും, (രജി.നം 16617 – 16862, 17257-17389, 17429-17591 പെണ്‍കുട്ടികള്‍ മാത്രം) ആള്‍ സെയിന്റ് കോളേജിലും, (രജി.നം 66331-66394, 66493-66751) ഗവ. സംസ്‌കൃത കോളേജിലും, (രജി.നം 66868-67145, 17592-17710) തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലും, (രജി.നം 67367-67631, 17711-17805) ചെമ്പഴന്തി എസ്.എന്‍. കോളേജിലും, (രജി.നം 67632-67793, 16866-17256) കാര്യവട്ടം ഗവ. കോളേജിലും, (രജി.നം 17390-17426, 135001-135186 (സപ്ലിമെന്ററി), 17806-18108) പാളയം എസ്.ഡി.ഇ-യിലും പരീക്ഷയെഴുതണം.
രണ്ടാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഗവ. ആര്‍ടസ് കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ പാളയം എസ്.ഡി.ഇ-യില്‍ നിന്നും ആഗസ്റ്റ് ഏഴ് മുതല്‍ ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.