സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഹജ്ജിനു അവസരം

Posted on: August 6, 2014 10:15 pm | Last updated: August 6, 2014 at 11:56 pm

Difference-Between-Hajj-and-Umrah-കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ 17 പേര്‍ക്ക് കൂടി ഹജ്ജിനു അവസരം ലഭിച്ചു.വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന സീറ്റുകള്‍ വിഹിതം വെച്ചതില്‍ നിന്നാണ് സംസ്ഥാനത്തിനു 17 സീറ്റുകള്‍ കൂടി ലഭ്യമായത് .
പുതുതായി ലഭിച്ച സീറ്റുകള്‍ ഉള്‍പ്പെട്ടതോടെ വെയ്റ്റിംഗ് ലിസ്റ്റ് 376 വരെയുള്ളവര്‍ക്ക് ഹജ്ജിനു അനുമതിയായി.പുതുതായി അവസരം ലഭിച്ചവര്‍ എത്രയും പെട്ടന്ന് പണമടക്കണം.കൂടുതല്‍ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കും.സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഇതുവരെ 6355 പേര്‍ക്ക് ഹജ്ജിനു അവസരമായി.ഇനിയും സീറ്റുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .