ക്ഷേത്ര സ്വത്ത്: അമിക്കസ് ക്യൂറിയായി ഗോപാല്‍ സുബ്രഹ്മണ്യം തുടരണം – കോടതി

Posted on: August 6, 2014 4:38 pm | Last updated: August 8, 2014 at 2:05 am

PATHMANABHA SWAMI TEMPLEന്യൂഡല്‍ഹി: തിരുവന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് കേസില്‍ അമിക്കസ് ക്യൂറിയായി ഗോപാല്‍ സുബ്രഹ്മണ്യം തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.

അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള തീരുമാനം ഗോപാല്‍ സുബ്രഹ്മണ്യം സ്വാമി പുനപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ പിന്‍മാറിയിരുന്നു. തുടര്‍ന്ന് ജസ്റ്റിസുമാരായ അനില്‍ ആര്‍ ദാവെയും ടി എസ് ഠാക്കൂറുമാണ് ഇന്ന് ഹരജി പരിഗണിച്ചത്.