പ്ലസ്ടു വിവാദം: എ ബി വി പി മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: August 6, 2014 12:28 pm | Last updated: August 6, 2014 at 11:56 pm

abvp

തിരുവനന്തപുരം: പ്ലസ്ടു അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് എ ബി വി പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പ്ലസ്ടു അനുവദിച്ചതിലെ അഴിമതി അന്വേഷിക്കുക, വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. സമരക്കാരെ തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ച് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തിവീശിയത്. സമരക്കാര്‍ പോലീസിനു നേരെ നടത്തിയ കല്ലേറില്‍ പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.