രവീന്ദ്രന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Posted on: August 6, 2014 1:40 pm | Last updated: August 9, 2014 at 12:37 am

bindhya

തിരുവനന്തപുരം: ബ്ലാക്ക് മെയില്‍ കേസ് പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ ബിന്ധ്യയും റുക്‌സാനയും സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തിരുവനന്തപുരം നെടുമങ്ങാട് കോടതി തള്ളിയത്. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു.