മോദിയെ വിമര്‍ശിച്ചതിന് യുവാവ് അറസ്റ്റില്‍

Posted on: August 5, 2014 11:41 am | Last updated: August 6, 2014 at 12:03 am

modi

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും അറസ്റ്റ്. ഫെയ്‌സ്ബുക്കില്‍ മോദിയെ വിമര്‍ശിച്ച് പോസ്റ്റിട്ടെന്ന കുറ്റത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശി രജീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോദിയും അമൃതാനന്ദമയിയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോക്ക് മത വ്യാപാരിക്കൊപ്പം മരണത്തിന്റെ വ്യാപാരി എന്ന കുറിപ്പെഴുതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു ചില ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ മോദി വിരുദ്ധ കമന്റുകളും രജീഷ് നടത്തിയിരുന്നു. ഇയാള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണ്.