Connect with us

Wayanad

ജില്ലയിലെ മദ്‌റസകള്‍ ഒരുങ്ങി; പ്രവേശനോത്സവം നാളെ

Published

|

Last Updated

കല്‍പ്പറ്റ:റമസാന്‍-ചെറിയ പെരുന്നാള്‍ അവധിയും കഴി ഞ്ഞ് അറിവിന്‍ ആദ്യാക്ഷരം നുകരാന്‍ നാളെ ആയിരങ്ങള്‍ മദ്‌റകളിലെത്തും.
പഠനം, സംസ്‌കരണം, സേവനം എന്ന ശീര്‍ഷകത്തില്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മദ്‌റസ പ്രവേശനോത്സവങ്ങള്‍ നാളെ ജില്ലയിലെ മദ്‌റസയില്‍ നടത്തപ്പെടും.
ആയിരങ്ങള്‍ അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ മതപഠന ശാലയുടെ പ്രഥമ കവാടമായ മദ്‌റസകളിലെത്തും. കുരുന്നുകളെ വരവേല്‍ക്കാന്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ യൂനിറ്റ് തലങ്ങളില്‍ ഒരുങ്ങിക്കഴിഞ്ഞു.
ജില്ലാ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം ട്രഷറര്‍ അലവി സഅദി റിപ്പണ്‍ ഓടത്തോട് നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിര്‍വഹിക്കും. റെയ്ഞ്ച് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പടിഞ്ഞാറത്തറ റെയ്ഞ്ച് സെക്രട്ടറി ജാഫര്‍ സ്വാദിഖ് ഇര്‍ഫാനി, കുണ്ടാല മന്‍ഹജിലും, കല്‍പ്പറ്റ റെയ്ഞ്ച് സുലൈമാന്‍ സഖാഫി കമ്പളക്കാട് ഇര്‍ഷാദിയ്യയിലും ചുണ്ടേല്‍ റെയ്ഞ്ച് സെക്രട്ടറി ഇ പി അബ്ദുല്ല സഖാഫി കോളിച്ചാല്‍ മദാരിജുല്‍ ഉലൂം മദ്‌റസയിലും മാനന്തവാടി റെയ്ഞ്ചില്‍ സെക്രട്ടറി ജാഫര്‍ സഅദി ഒണ്ടയങ്ങാടി സിറാജുല്‍ഹുദയിലും ബത്തേരി റെയ്ഞ്ചില്‍ പ്രസിഡന്റ് മുഹമ്മദ്കുട്ടി സഖാഫി ചീയമ്പം നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയിലും മേപ്പാടി റെയ്ഞ്ച് സെക്രട്ടറി മുഈനുദ്ദീന്‍ മുസ്‌ലിയാര്‍ താഞ്ഞിലോട് സ്വിറാത്തുല്‍ മുസ്തഖീം മദ്‌റസയിലും നിര്‍വഹിക്കും.
ഇതു സംബന്ധമായ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മമ്മൂട്ടി മദനി തരുവണ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മദനി മേപ്പാടി ഉദ്ഘാടനം ചെയ്തു. അലവി സഅദി, ജഅ്ഫര്‍ സഅദി വിഷയാവതരണം നടത്തി.