ലിബിയയില്‍ നിന്ന് 44 നഴ്‌സുമാര്‍ തിരിച്ചെത്തി

Posted on: August 5, 2014 9:10 am | Last updated: August 6, 2014 at 12:03 am
SHARE

libiya nurseകൊച്ചി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന് 44 നഴ്‌സുമാരടങ്ങിയ ആദ്യ സംഘം കൊച്ചിയില്‍ തിരിച്ചെത്തി. ബാക്കിയുള്ള പത്തുപേര്‍ നാളെയെത്തുമെന്നാണ് സൂചന. ടുണീഷ്യയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ എത്തിയത്. ദുബൈയില്‍ നിന്നുള്ള എമിറൈറ്റ്‌സ് വിമാനത്തിലാണ് ഇവര്‍ നെടുമ്പാശേരിയിലെത്തിയത്. നോര്‍ക്കയുടെ നേതൃത്വത്തിലാണ് നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്.