ബ്ലാക്ക്‌മെയില്‍ കേസ്: പ്രതികള്‍ റിമാന്റില്‍

Posted on: August 4, 2014 3:44 pm | Last updated: August 5, 2014 at 7:13 am

Bindyas-Thomas-തിരുവനന്തപുരം: ബ്ലാക്ക്‌മെയ്‌ലിങ് കേസിലെ പ്രതികളായ ബിന്ധ്യാസിനേയും റുക്‌സാനയേയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് കോടതിയാണ് റിമാന്റ് ചെയ്തത്. റുക്‌സാന കോടതിയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ജയിലിലേക്ക് മാറ്റുകയുള്ളൂ.

ബ്ലാക്ക്‌മെയിലിങിന് ഇരയായി വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ജയചന്ദ്രനൊപ്പം മറ്റു റമ്ടു പേരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. സനൂപിനേയും പ്രജീഷിനേയുമാണ് പ്രതിചേര്‍ത്തത്. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പൊലീസ് ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ഉണ്ട്.