കനത്തമഴ 48 മണിക്കൂര്‍ കൂടി തുടരും

Posted on: August 4, 2014 2:54 pm | Last updated: August 5, 2014 at 7:13 am

monsoon_കൊച്ചി: കേരളത്തില്‍ കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴലഭിക്കുമ്പോള്‍ മലബാര്‍ മേഖലയില്‍ ചെറിയ കുറവുണ്ട്. അടുത്ത 48 മണിക്കാര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രധാന ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
പശ്ചിമബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദവും പടിഞ്ഞാറന്‍ തീരത്തെ മണ്‍സൂണ്‍ പാത്തിയുമാണ് മഴ ശക്തമായി തുടരാന്‍ കാരണം.