സുരേഷ്‌ഗോപിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ഫാസിസ്റ്റ് ശൈലി- ഇ പി ജയരാജന്‍

Posted on: August 4, 2014 2:41 pm | Last updated: August 5, 2014 at 7:13 am
SHARE

ep-jayarajanകണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ രൂക്ഷ വിമര്‍ശം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചതിന് നടന്‍ സുരേഷ ഗോപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഫാസിസ്റ്റ് ശൈലിയിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആറന്‍മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം നട്ത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സുരേഷ് ഗോപിക്കെതിരെ രംഗത്ത് വരികയും.കോലംകത്തിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here