ഇറച്ചിക്കോഴിയില്‍ ആന്റിബയോട്ടിക്: കോഴിയിറച്ചി വില്‍പ്പന കുറഞ്ഞു

Posted on: August 4, 2014 12:40 pm | Last updated: August 4, 2014 at 12:40 pm

chicken farmകല്‍പ്പറ്റ: ഇറച്ചിക്കോഴിയില്‍ ആന്റിബയോട്ടികിന്റെ ഉപയോഗം വ്യാപകമാണെന്ന വാര്‍ത്തയെതുടര്‍ന്ന് വില്‍പ്പനയില്‍ ഗണ്യമായ കുറവ്. ജില്ലയിലെ എല്ലായിടത്തും തന്നെ ഇറച്ചിക്കോഴിയുടെവില്‍പ്പനയില്‍ ഇടിവുണ്ടായതായി വിവിധയിടങ്ങളിലെ വ്യാപാരികള്‍ വ്യക്തമാക്കുന്നു.
ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പത്രവാര്‍ത്ത വന്നത്മുതലാണ് ഉപഭോക്താക്കളുടെ മനസ്സില്‍ ഭയാശങ്ക ഏറിയത്. കോഴികളുടെഗുണനിലവാരം പരിശോധിക്കണമെന്ന നിയമമെങ്കിലും കാലങ്ങളായി അത്‌നടപ്പിലാവുന്നില്ല. ആന്റിബയോട്ടികിന്റെ ഉപയോഗം മൂലം കര്‍ണാടകയില്‍കോഴിയിറച്ചിക്ക് ഒരു കാലത്തുമില്ലാത്ത വിധം വില കുറഞ്ഞിരിക്കുകയാണ്.
അതേസമയം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ വിലക്ക്‌സംസ്ഥാനത്തെത്തുന്ന കോഴികള്‍ക്ക് ഇവിടുത്തെ വ്യാപാരികള്‍ ഇരട്ടി വിലയിട്ടാണ് വില്‍പ്പനനടത്തുന്നത്. ജില്ലയുടെ ഓരോ ഭാഗങ്ങളിലും ഓരോ വിലയാണ് വ്യാപാരികള്‍ഈടാക്കുന്നത്.
പനമരത്ത് 140 രൂപയാണ് ഒരു കിലോ കോഴിയിറച്ചിക്കെങ്കില്‍ബത്തേരിയിലും മാനന്തവാടിയിലും 170 രൂപയാണ്. കല്‍പ്പറ്റ ടൗണില്‍ 180 രൂപയാണ് ഒരുകിലോ കോഴിക്ക് വില. കോഴിക്കച്ചവടത്തിലെ ഈ തീവെട്ടി കൊള്ള പക്ഷേ ഉള്‍ഗ്രാമങ്ങളില്‍നടക്കുന്നുമില്ല. മാനന്തവാടി താലൂക്കിന്റെ ഉള്‍ഗ്രാമങ്ങളില്‍ 130 രൂപ മുതല്‍ 160 രൂപവരെയെ വിലയുള്ളു. കോഴികളിലെ ആന്റിബയോട്ടികിന്റെ ഉപയോഗം മനുഷ്യശരീരത്തിലെപ്രധാന അവയവങ്ങളെ ബാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍അഭിപ്രായപ്പെടുന്നു.
അതിനാല്‍ തന്നെഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എയുടെനേതൃത്വത്തില്‍ ജില്ലയില്‍ ബോധവത്ക്കരണക്ലാസുകള്‍ നടത്തണമെന്ന ആവശ്യവും ശക്തമാണ്.
ജില്ലയില്‍ ദിനംപ്രതി ലോഡ് കണക്കിനാണ് ഇറച്ചിക്കോഴികള്‍ കൊണ്ടുവരുന്നത്. ഇതില്‍ഭൂരിഭാഗവും നികുതി വെട്ടിച്ച് കടത്തുന്നതാണ്.
കോഴിയിറച്ചിയുമായി ബന്ധപ്പെട്ട്‌നികുതിയിനത്തില്‍ തന്നെ പകുതി മാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട്മാസങ്ങള്‍ക്കകം നികുതിയിനത്തില്‍ സര്‍ക്കാരിന് ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കുടില്‍വ്യവസായമായുംഫാമുകളായും നിരവധി കേന്ദ്രങ്ങളുണ്ട്. രണ്ട് കിലോ മുതല്‍ മൂന്നര കിലോ വരെ നാല്‍പ്പത്ദിവസത്തിനുള്ളില്‍ തൂക്കം വരുന്ന കോഴികളാണ് ഇവിടെയുള്ളത്. ഇവിടങ്ങളിലെ ഫാമുകളിലേക്ക് മാരകമായ ആന്റിബയോട്ടിക്കുകളെത്തിക്കുന്ന ഏജന്‍സികള്‍ തന്നെ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നു.
കൃത്രിമമായി ഉത്പാദിപ്പിക്കുന്ന തവിടുംആന്റിബയോട്ടികും കൂട്ടിക്കലര്‍ത്തിയാണ് കോഴികള്‍ക്ക് കൊടുക്കുന്നത്. കുറഞ്ഞകാലയളവിനുള്ളില്‍ തന്നെ കോഴികള്‍ക്ക് തൂക്കം വര്‍ധിക്കാന്‍ ഇത് കാരണമാകുന്നുണ്ട്.
ജില്ലയിലെ ഫാമുകളുടെ എണ്ണത്തിലുള്ള കുറവാണ് കര്‍ണാടക, തമിഴ്‌നാട് പോലുള്ളസംസ്ഥാനങ്ങളില്‍ നിന്ന് ഇറച്ചിക്കോഴി ഇറക്കുമതി ചെയ്യേണ്ടി വരുന്നത്. വണ്ടികളില്‍കൊണ്ടുവരുന്ന ഇറച്ചിക്കോഴികളില്‍ ഉപയോഗിക്കാന്‍ പറ്റാത്തവയെ ഹോംസ്റ്റേകള്‍ക്കും,കാറ്ററിംഗ്, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തുന്നതായുംആക്ഷേപമുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇത്തരം കോഴി ഉപയോഗിച്ചാലുണ്ടാകാവുന്നദൂഷ്യഫലങ്ങളെ കുറിച്ച് പഞ്ചായത്തുകള്‍ തോറും ബോധവത്ക്കരണക്ലാസുകള്‍സംഘടിപ്പിക്കുകയും പരമാവധി ഉപയോഗിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ചെയ്യണമെന്നുമുള്ള ആവശ്യവും ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.
ഇത്തരത്തിലുള്ള ഇറച്ചിക്കോഴികള്‍മനുഷ്യശരീരത്തിലെ കരള്‍, പാന്‍ക്രിയാസിസ് തുടങ്ങിയ അവയവങ്ങളെ കാലക്രമേണഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.ആന്റിബയോട്ടിക് ഉപയോഗിക്കുന്ന കോഴിയിറച്ചി പ്രമേഹരോഗികള്‍ക്കും ഹാനികരമാണെന്ന് വിദഗ്ധര്‍ പറയുന്നു.
കുട്ടികളിലെ അമിതവണ്ണത്തിനും ഇതൊരുപ്രധാനകാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.