Connect with us

National

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നേപ്പാളിലെത്തി

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോഡി നേപ്പാള്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കൂാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നേപ്പാളിലെത്തി. നേപ്പാള്‍ ഭരണഘടനാ നിര്‍മ്മാണസഭയെ മോഡി അഭിസംബോധന ചെയ്യും. 1990 കളുടെ തുടക്കത്തില്‍ ജര്‍മ്മന്‍ ചാന്‍സലറായ ഹെല്‍മുട്ട് കോള്‍ മാത്രമാണ് ഇതിന് മുന്‍പ് നേപ്പാള്‍ ഭരണഘടന സഭയെ അഭിസംബോധന ചെയ്ത രാഷ്ട്രത്തലവന്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ കരാറുകളില്‍ മോഡി ഒപ്പുവെയ്ക്കും. വ്യാപാരം ,നിക്ഷേപം, ജലവൈദ്യുത പദ്ധതി, വിദ്യാഭ്യാസം, വിനേദ സഞ്ചാരം, തുടങ്ങിയ വിഷയങ്ങളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ച നടക്കും. നേപ്പാളിന് ഇന്ത്യ കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കും. നേപ്പാളിലെ പ്രമുഖ വ്യവസായികളുമായി മോഡി കൂടിക്കാഴ്ച്ച നടത്തും. പ്രമുഖ ക്ഷേത്രമായ പശുപത്രി രാമക്ഷേത്രവും മോഡി സന്ദര്‍ശിക്കും.