പാളത്തില്‍ വിള്ളല്‍; കൊല്ലത്ത് ട്രെയിന്‍ അപകടം ഒഴിവായി

Posted on: August 2, 2014 4:11 pm | Last updated: August 2, 2014 at 4:11 pm

goods trainകൊല്ലം: കല്ലുംതാഴത്ത് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. സംഭവം യഥാസമയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ അപകടം ഒഴിവായി. രാവിലെ പതിനൊന്നരയോടെ കുര്‍ള എക്‌സ്പ്രസ് കടന്ന് പോയതിന് പിന്നാലെ ട്രാക്മാന്‍ നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഉടന്‍ തൊട്ടുപിന്നാലെ വന്ന കന്യാകുമാരി – മുംബൈ ജയന്തി ജനത എക്‌സ്പ്രസ് അദ്ദേഹം അപായ സൂചന കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം ഈ ട്രെയിന്‍ പിടിച്ചിട്ടു. പാളം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.