ഗാന്ധി വിരുദ്ധ പ്രസംഗം: അരുന്ധതി റോയിക്കെതിരെ കേസെടുത്തേക്കും

Posted on: August 2, 2014 12:43 pm | Last updated: August 3, 2014 at 12:07 am

arundhati royതിരുവനന്തപുരം: ഗാന്ധിജിക്കെതിരായ പരാമര്‍ശമടങ്ങിയ പ്രസംഗത്തിന്റെ പേരില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ കേസെടുത്തേക്കും. ഇതിനായി പ്രസംഗത്തിന്റെ വീഡിയോ പോലിസ് ആവശ്യപ്പെട്ടു. കേരള സര്‍വകലാശാല ചരിത്രവിഭാഗവും അയ്യങ്കാളി ചെയറും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.

നമുക്ക് ഇന്നുള്ളത് യഥാര്‍ഥ ഹീറോകളല്ലെന്നും മഹാത്മാഗാന്ധിയെക്കുറിച്ച് പഠിപ്പിക്കുന്നതൊക്കെ കളവുകളാണെന്നുമായിരുന്നു അരുന്ധതിയുടെ പ്രസംഗം. ജീവിതത്തിലുടനീളം അഹിംസയ്ക്കുവേണ്ടി വാദിച്ച മഹാത്മാ ഗാന്ധി ഏറ്റവും ക്രൂരമായ ജാതി സമ്പ്രദായത്തെ അംഗീകരിച്ചിരുന്നുവെന്നുവേണം പറയാനെന്നും അവര്‍ പറഞ്ഞിരുന്നു.