വെടിനിര്‍ത്തല്‍ ലംഘിച്ചു; ഇസ്‌റാഈല്‍ ഷെല്‍ ആക്രമണത്തില്‍ 40 മരണം

Posted on: August 1, 2014 4:54 pm | Last updated: August 3, 2014 at 2:01 pm
SHARE

gaza-israഗാസ: ഇസ്‌റാഈല്‍ ഷെല്‍ ആക്രമണത്തില്‍ ഗാസയില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ റാഫാ പ്രദേശത്താണ് ആക്രമണം നടത്തിയത്. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇസ്‌റാഈല്‍ ആക്രമണം.
ഹമാസാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് ഇസ്‌റാഈല്‍ ആരോപിച്ചു. ഇന്ന് രാവിലെ എട്ടുമുതല്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്‌റാഈലും ഹമാസും ധാരണയിലെത്തിയിരുന്നു. ഇതു സംബന്ധിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പ്രഖ്യാപനവും നടത്തി. 25 ദിവസം നീണ്ട ആക്രമണത്തില്‍ നിന്ന് താല്‍ക്കാലിക മോചനമായിട്ടാണ് വെടിനിര്‍ത്തലിനെ എല്ലാവരും കണ്ടത്. എന്നാല്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയതോടെ വീണ്ടും പ്രദേശം രക്തചൊരിച്ചിലിലേക്ക് നീങ്ങുകയാണ്. റോക്കറ്റാക്രമണം നടത്തിയ ഹമാസാണ് വെടിനിര്‍ത്തലിന് കാരണമെന്നാണ് ഇസ്‌റാഈല്‍ വാദം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം എത്തിക്കാനും അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനുമാണ് വെടിനിര്‍ത്തലിന് ധാരണയായത്. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദം ശക്തമാകുന്നതിനിടെയായിരുന്നു വെടിനിര്‍ത്തല്‍.

ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതുവരെ 1464 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 8300 കവിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here