പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാളെ: ഫലസ്തീന്‍ അംബാസഡര്‍ മുഖ്യാതിഥി

Posted on: August 1, 2014 1:09 am | Last updated: August 1, 2014 at 7:13 am

shihab thangalമലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാളെ മലപ്പുറത്ത് നടക്കും. ജനാധിപത്യത്തിന്റെ ശാക്തീകരണം എന്ന പ്രമേയത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയാണ് ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തുന്നത്.
രണ്ട് മണിക്ക് മലപ്പുറം റോസ് ലോഞ്ചില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ ഫലസ്തീന്‍ അമ്പാസഡര്‍ ആദില്‍ ശബാന്‍ ഹസന്‍ സാദെഖ് മുഖ്യാതിഥിയായി പങ്കെടുക്കും. ഫ്രണ്ട് ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പ്രമേയ പ്രഭാഷണം നടത്തും. മതേതര മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ പ്രഥമ മാധ്യമ അവാര്‍ഡ് വിതരണം ചടങ്ങില്‍ നടക്കും.
മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം പി അധ്യക്ഷത വഹിക്കും. ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും.
യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം പി അബ്ദുസമദ് സമദാനി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കെ പി എ മജീദ് പി അബ്ദുല്‍ ഹമീദ് പ്രസംഗിക്കും.