കോമണ്‍വെല്‍ത്ത് ഗെയിംസ്:ഗുസ്തിയില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം

Posted on: July 31, 2014 10:38 pm | Last updated: July 31, 2014 at 10:41 pm

common-wealthപുരുഷന്‍മാരുടെ 65 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തും വനിതകളുടെ 55 കിലോ വിഭാഗം ഗുസ്തിയില്‍ ബബിതാ കുമാരിയും സ്വര്‍ണം നേടി. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 12 ആയി. കാനഡയുടെ ബ്രിട്ടണി ലാവര്‍ഡൂറിനെയാണ് ഫൈനലില്‍ ബബിത പരാജയപ്പെടുത്തിയത്. ഗെയിംസില്‍ 41 സ്വര്‍ണമടക്കം 111 മെഡലുകളുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. 12 സ്വര്‍ണവും 19 വെള്ളിയും 13 വെങ്കലവുമടക്കം 44 മെഡലുകളുമായി ഇന്ത്യ ആറാമതാണ്.